22
Oct 2025
Thu
22 Oct 2025 Thu
Gaza aid flotilla intercepted by Israel

ഗസയ്ക്കു സഹായവുമായെത്തിയ നിരവധി ഫ്‌ളോട്ടിലകള്‍ പിടിച്ചെടുത്ത് ഇസ്രായേല്‍. ഫ്‌ളോട്ടിലകളില്‍ ഉണ്ടായിരുന്ന ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം 26 ചെറുകപ്പലുകള്‍ ഗസയ്ക്കുള്ള സഹായവുമായി യാത്ര തുടരുകയാണെന്ന് ഫ്‌ളോട്ടിലകളുടെ ലൈവ് ട്രാക്കര്‍ വ്യക്തമാക്കുന്നു. ഇത് ഗസയുടെ തീരത്തിന് 50-60 കിലോമീറ്റര്‍ അടുത്ത് എത്തിയിട്ടുണ്ട്.

44 രാജ്യങ്ങളെ പ്രതിനിധീകരിച്ച് അമ്പതിലേറെ ചെറുകപ്പലുകളുടെ കൂട്ടമാണ് ഗസയിലേക്ക് യാത്ര തിരിച്ചരിച്ചത്. ഗസയ്ക്കു മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധത്തിലും ആക്രമണങ്ങളിലും വലയുന്ന ഫലസ്തീനികള്‍ക്കുള്ള അവശ്യവസ്തുക്കളുമായാണ് ഫ്‌ളോട്ടിലകള്‍ യാത്ര തിരിച്ചത്.

ആഗസ്ത് 31നായിരുന്നു സ്‌പെയിന്‍ തുറമുഖത്ത് നിന്ന് ഇവ യാത്ര തുടങ്ങിയത്. സപ്തംബര്‍ 8,9 തീയതികളില്‍ ഫ്‌ളോട്ടിലകള്‍ക്കു മേല്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. സപ്തംബര്‍ 23നും ഫ്‌ളോട്ടിലകള്‍ക്കു നേരെ ആക്രമണം ഉണ്ടായി.

ALSO READ: പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം; എസ്‌ഐക്ക് കുത്തേറ്റു