ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ വാഹനപരിശോധനയ്ക്കിടെ 19കാരിയെ കുറ്റിക്കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്ത രണ്ടു പോലീസുകാരെയും പിരിച്ചുവിച്ചു. തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നില്‍ വച്ച് ഇരുവരും ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
|
തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വില്‍ക്കാനായി തിരുവണ്ണാമലയിലേക്ക് വാനില്‍ പോവുകയായിരുന്നു സഹോദരിമാര്‍. തിങ്കളാഴ്ച അര്‍ധരാത്രിയോടെ എന്താള്‍ ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോവുകയും മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പുലര്‍ച്ചെയോടെ സഹോദരിമാരെ റോഡരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. അടുത്തുള്ള ഇഷ്ടിക ചൂള യൂനിറ്റിലെ തൊഴിലാളികള്‍ ആണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് ഇവിടെയെത്തുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെയും സുന്ദറിനെയും പിടികൂടുകയുമായിരുന്നു.
ALSO READ: കാമുകി നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി





