25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് ആലുപ്പുഴ തുറവൂര്‍ സ്വദേശിക്ക്. നെട്ടൂരിലെ നിപ്പോണ്‍ പെയിന്റ്‌സ് ജീവനക്കാരനായ ശരത് എസ് നായര്‍ക്കാണ് ഓണം ബംപര്‍ ലഭിച്ചത്. നറുക്കെടുപ്പ് നടത്തി ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് ശരത്താണ് ഭാഗ്യവാനെന്ന വിവരം പുറത്തുവരുന്നത്.
|
സമ്മാനാര്‍ഹമായ ടിക്കറ്റ് തുറവൂര്‍ തൈക്കാട്ടുശ്ശേരി എസ്ബിഐ ശാഖയില്‍ ഹാജരാക്കി. ആദ്യമായാണ് ഓണം ബംപര്‍ എടുക്കുന്നതെന്നു യുവാവ് പറഞ്ഞു.നെട്ടൂരിലെ ലോട്ടറി ഏജന്റ് എം ടി ലതീഷില്‍ നിന്നാണ് ശരത് ലോട്ടറി വാങ്ങിയത്. ബംപര്‍ അടിച്ച നന്നപര്‍ ഉള്ള മറ്റ് സീരിസുകളിലെ 9 ടിക്കറ്റുകളും ലതീഷാണ് വിറ്റത്. ഈ ടിക്കറ്റുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


