19
Oct 2025
Tue
19 Oct 2025 Tue
gaza peace talk

Gaza peace talks in Egypt ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതികളില്‍ ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായി റിപോര്‍ട്ട്. ഈജിപ്തിലാണ് ഹമാസും ഇസ്രായേലും തമ്മിലുള്ള പരോക്ഷ ചര്‍ച്ച പുരോഗമിക്കുന്നത്. ആദ്യ ദിവസ ചര്‍ച്ച പോസീറ്റിവായി അവസാനിച്ചുവെന്നും ഇന്നും ചര്‍ച്ചകള്‍ തുടരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുന്നത് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ഹമാസ് പ്രതിനിധി സംഘം വിമര്‍ശിച്ചു. ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഹമാസ് നേതാക്കളായ ഖലീല്‍ അല്‍-ഹയ്യ, സഹിര്‍ ജബാരിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ALSO READ: ‘പാണക്കാട് തങ്ങന്മാരുടെ മഖാമുകളില്‍ തുണി വിരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?’ കെഎം ഷാജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹമീദ് ഫൈസി

ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ തടവുകാരുടെ കൈമാറ്റം, വെടിനിര്‍ത്തല്‍, ഗസയിലേക്കുള്ള മാനുഷിക സഹായം എന്നിവ ഉള്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് ഓവല്‍ ഓഫീസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഒരു കരാറിലെത്താന്‍ നല്ലൊരു അവസരമുണ്ടെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ മരുമകനും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ ജാരെഡ് കുഷ്നറും ചര്‍ച്ചക്കായുള്ള യുഎസ് പ്രതിനിധി സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ALSO WATCH

 

എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയിലുടനീളം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ ഭക്ഷണം വാങ്ങാന്‍ എത്തിയവരായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.