12
Oct 2025
Sun
12 Oct 2025 Sun
two students caught for killing Imam's wife and two daughter inside masjid complex

യുപിയിലെ ബാഗ്പദത്തില്‍ പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും അഞ്ചും രണ്ടും വയസ്സുള്ള രണ്ടു മക്കളെയും കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് മദ്‌റസാ വിദ്യാര്‍ഥികള്‍. ഇമാം തങ്ങളെ മര്‍ദ്ദിച്ചതിന് പ്രതികാരമായാണ് കൊലപാതകമെന്ന് ഇരുവരും പോലീസിനോടു വെളിപ്പെടുത്തി.

whatsapp പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ടുമക്കളെയും കൊന്നത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാദി മസ്ജിദ് ഇമാം മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ഇര്‍സാന(30), മക്കളായ സോഫിയ, സുമയ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവസമയം ജോലി സംബന്ധമായ ആവശ്യത്തിന് ദയൂബന്തിലേക്ക് പോയിരിക്കുകയായിരുന്നു.

കത്തിയും ചുറ്റികയും ഉപയോഗിച്ചാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് പിടിയിലായ വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടിക്കാനായെന്ന് പോലീസ് പറഞ്ഞു.

കൊലപാതക വിവരമറിഞ്ഞ് ഡിഐജി കലാനിധി നൈതാനി, പോലീസ് സൂപ്രണ്ട് സൂരജ് റായ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇമാം മുഹമ്മദ് ഇബ്രാഹിമിന് കീഴില്‍ മതപഠനം നേടിയിരുന്ന ഇരുവരെയും പഠിക്കാത്തതിന് ഇമാം പലപ്പോഴും തല്ലിയിരുന്നു. ഇതിന്റെ പകയിലാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ പ്രതികള്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: യുപിയില്‍ പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തി