21
Oct 2025
Thu
21 Oct 2025 Thu
sexual abuse in rss camps

Sexual abuse in RSS camps; police investigation ആര്‍എസ്എസ് ക്യാമ്പുകളില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി യുവാവ് ജീവനൊടുക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരണ മൊഴിയെന്ന പേരില്‍ പീഡിപ്പിച്ചയാളുടെ പേര് ഉള്‍പ്പെടെ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ യുവാവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒസിഡി രോഗത്തിന് യുവാവ് ചികിത്സ തേടിയ രണ്ടു ഡോക്ടര്‍മാരുടെ മൊഴി തിരുവനന്തപുരം തമ്പാനുര്‍ പൊലീസ് രേഖപ്പെടുത്തി. കോട്ടയം എലിക്കുളം സ്വദേശിയായ യുവാവിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളിധരന്‍ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു. സ്വന്തം അക്കൗണ്ട് വഴിയാണ് വീഡിയോയും പുറത്തുവന്നത്. വീഡിയോ നേരത്തേ ഷെഡ്യൂള്‍ ചെയ്ത് വച്ചതായാണ് കരുതുന്നത്. വിഷയം ഉയര്‍ത്തി ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഇന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

ALSO READ: ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പീഡകനായ ആര്‍എസ്എസുകാരന്റെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

ജീവനൊടുക്കിയ യുവാവിന്റെ മൊഴിയടങ്ങുന്ന വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. നാല് വയസ് മുതല്‍ നിരന്തര ലൈംഗീക പീഡനത്തിനിരയായി. ഒരു കാരണവശാലും ആര്‍എസ്എസുകാരുമായി ഇടപെഴകരുതെന്നും അവര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നു.

താന്‍ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ആര്‍എസ്എസ് ക്യാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ് ആണ്. നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണ്. നാലോ അഞ്ചോ വയസ്സ് മുതല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതാണ് തന്റെ ഒസിഡിക്ക് കാരണമെന്ന് അടുത്ത കാലത്താണ് മനസ്സിലായതെന്നും യുവാവ് വീഡിയോയില്‍ പറുന്നു.

പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നു. താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വ്യക്തമാക്കുന്നു. നിധീഷ് മുരളീധരന്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടും അപ്രത്യക്ഷമായി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.