23
Oct 2025
Fri
23 Oct 2025 Fri
welfare party udf

 Jama’ath islami UDF alliance local body election തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായി കരുതുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതില്‍ യുഡിഎഫില്‍ ഭിന്നത. സംവരണ വാര്‍ഡുകളിലേക്ക് ഉള്‍പ്പെടെ നറുക്കെടുപ്പ് നടന്നിട്ടും ജമാഅത്തെ ഇസ്ലാമിക്ക് നിര്‍ണായക സ്വാധീനമുള്ള മുക്കം നഗരസഭയില്‍ പോലും ഇതുവരെ ധാരണയുണ്ടാക്കാനായിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് ധാരണയ്ക്ക് തടസ്സം. തദ്ദേശ തിരഞ്ഞെടുപ്പില്‍ രഹസ്യ ധാരണ നടക്കില്ലെന്നും നീക്കു പോക്കുകളുണ്ടാക്കിയാല്‍ അത് പരസ്യമാകുമെന്നതുമാണ് ഇവര്‍ എതിര്‍പ്പിന് കാരണമായി പറയുന്നത്. പ്രാദേശിക നേട്ടങ്ങള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ തിരിച്ചടിയുണ്ടാക്കുന്ന ധാരണ വേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

കാഴിക്കോട്, മുക്കം നഗരസഭകളിലും കാരശേരി, കൊടിയത്തൂര്‍, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കാര്യമായി സ്വാധീനമുള്ളത്. മലപ്പുറത്ത് മങ്കടയില്‍ പെട്ട ചിലയിടങ്ങളിലും ധാരണയുണ്ടാകാറുണ്ട്.

ALSO READ: ശിരോവസ്ത്രം വിലക്കിയ സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി മകളെ അയയ്ക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്

2020ല്‍ വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫ് സഖ്യത്തില്‍ ഏറ്റവും അധികം സീറ്റുകളിലേക്ക് മത്സരിച്ചത് മുക്കം നഗരസഭയിലും തൊട്ടടുത്ത കൊടിയത്തൂര്‍ പഞ്ചായത്തിലുമായിരുന്നു. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സീറ്റുകളിലെല്ലാം വിജയിച്ചിരുന്നു.

കൊടിയത്തൂര്‍ പഞ്ചായത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണയോടെ 13 സീറ്റുകള്‍ യുഡിഎഫ് നേടി വലിയ അട്ടിമറിയാണ് നടത്തിയത്. 2015ല്‍ 14 സീറ്റുകളില്‍ വിജയിച്ചിരുന്ന എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമാണ്. 2015ല്‍ കൊടിയത്തൂരില്‍ വെല്‍ഫയര്‍പാര്‍ട്ടി എല്‍ഡിഎഫിനൊപ്പമായിരുന്നു.

അഞ്ചിടങ്ങളിലാണ് മുക്കം മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന്റെ ഭാഗമായി വെല്‍ഫയര്‍പാര്‍ട്ടി മത്സരിച്ചത്. ഈ അഞ്ചിടങ്ങളിലും വെല്‍ഫയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
മുസ്ലിം ലീഗിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും പിണക്കിക്കൊണ്ടാണ് ഇവിടെ കോണ്‍ഗ്രസും വെല്‍ഫെയറും സഖ്യം ചേര്‍ന്ന് മല്‍സരിച്ചത്. സഖ്യത്തെ എതിര്‍ത്തതിന്റെ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുക പോലും ചെയ്തിരുന്നു.