14
Oct 2025
Fri
14 Oct 2025 Fri
PUNJAB DIG CORRUPTION

പഞ്ചാബിലെ റോപ്പര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹര്‍ചരണ്‍ സിങ് ഭുള്ളര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. കേസ് ഒത്തുതീര്‍പ്പാക്കാനായി ഫത്തേഗഢ് സാഹിബ് ജില്ലയിലെ ആകാശ് ബട്ട എന്ന സ്‌ക്രാപ് വ്യാപാരിയില്‍ നിന്നും എട്ടു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഭുള്ളറെയും ഒരു ഇടനിലക്കാരനെയും മൊഹാലിയിലെ ഓഫീസില്‍ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃഷ് എന്ന ഇടനിലക്കാരന്‍ വഴിയാണ് പണം കൈപ്പറ്റിയത്. ബട്ടക്കെതിരെ ഫയല്‍ ചെയ്ത ക്രിമിനില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായ കൃഷ്ണ എന്നയാള്‍ വഴി കൈക്കൂലി ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തുവെന്നും മാസം തോറും പണം ആവശ്യപ്പെട്ടതായും സിബിഐ വ്യക്തമാക്കുന്നു. മണ്ഡി ഗോബിന്ദ്ഗഢ് നിവാസിയായ പരാതിക്കാരന്റെ പേരില്‍ ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍ മോഷ്ടിച്ചതിന് കേസെടുത്തിരുന്നു.

ഡിഐജി ഹര്‍ചരണ്‍ സിങ്ങുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടെടുത്തത്. അഞ്ച് കോടി രൂപ, 1.5 കിലോ ആഭരണങ്ങള്‍, 22 ആഡംബര വാച്ചുകള്‍, ഓഡി, മെഴ്‌സിഡസ് കാറുകള്‍, ലോക്കറിന്റെ താക്കോലുകള്‍, 40 ലിറ്റര്‍ ഇറക്കുമതി ചെയ്ത മദ്യക്കുപ്പികള്‍, ഒരു പിസ്റ്റള്‍, റിവോള്‍വര്‍, ഡബിള്‍ ബാരല്‍ തോക്ക് എന്നിവ സിബിഐ കണ്ടെടുത്തു. പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളുടെയും സ്വത്തുക്കളുടെയും രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

PUNJAB DIG CORRUPTION GOLD FOUND

ഇടനിലക്കാരനില്‍ നിന്ന് 21 ലക്ഷം രൂപയും സിബിഐ പിടിച്ചെടുത്തു. രണ്ട് പ്രതികളെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കേസില്‍ അന്വേഷണം തുടരുകയാണ്. ഡല്‍ഹിയില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നുമുള്ള സിബിഐ സംഘങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഭുള്ളര്‍, പട്യാല റേഞ്ചിലെ ഡിഐജി, വിജിലന്‍സ് ബ്യൂറോയുടെ ജോയിന്റ് ഡയറക്ടര്‍, മൊഹാലി, സംഗ്രൂര്‍, ഖന്ന, ഹോഷിയാര്‍പൂര്‍, ഫത്തേഗഡ് സാഹിബ്, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് തുടങ്ങി നിരവധി പ്രധാന തസ്തികകള്‍ വഹിച്ചിട്ടുണ്ട്.

2021-ല്‍, ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവ് ബിക്രം സിങ് മജീദിയക്കെതിരായ ഉന്നത മയക്കുമരുന്ന് കടത്ത് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ചുമതല ഭുള്ളര്‍ക്കായിരുന്നു. സംസ്ഥാനത്തുടനീളമുള്ള മയക്കുമരുന്ന് ശൃംഖലകള്‍ തകര്‍ക്കുന്നതിനായി പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണമായ ‘യുദ്ധ് നശേയാന്‍ വിരുദിലും’ പങ്കാളിയായിരുന്നു.

2024 നവംബറിലാണ് ഭുള്ളര്‍ റോപ്പര്‍ റേഞ്ചിലെ ഡിഐജിയായി ചുമതലയേറ്റത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക