അച്ഛനൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയില്‍പ്പെട്ട് 12കാരന്‍ മരിച്ചു. അച്ഛനും സഹോദരനും പരിക്ക്. ബൈക്കിനു പിന്നില്‍ ബസ് തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി തെറിച്ചുവീണത്. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.
|
നിഷാദും രണ്ടും മക്കളും കൂടി ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ നിഷാദും മകനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





