13
Oct 2025
Tue
13 Oct 2025 Tue
young man attacked

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ യുവാവിന്റെ ലിംഗം മുറിച്ചെടുത്ത സംഭവത്തില്‍ ട്വിസ്റ്റ്. അജ്ഞാതന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിരന്ന കുറ്റകൃത്യം നടത്തിയത് സഹോദരന്റെ ഭാര്യയാണെന്ന് തെളിഞ്ഞു. ഈ മാസം 16-ന് രാത്രിയാണ് സംഭവം. മവായിമയിലെ മല്‍ഖാന്‍പൂര്‍ ഗ്രാമത്തിലെ രാം അസാരെയുടെ മകനായ 20 വയസ്സുകാരന്‍ ഉമേഷിനെ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിളി കേട്ടുണര്‍ന്ന കുടുംബാംഗങ്ങള്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഉമേഷ്. ദേഹത്തില്‍ കുത്തേറ്റ് ഗുരുതരമായ പരിക്കുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട നിലയില്‍ വേദനകൊണ്ട് പുളകയായിരുന്നു യുവാവ്. ഉടന്‍തന്നെ ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചു. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അജ്ഞാതനായ ആള്‍ അക്രമിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.

പൊലീസ് അന്വേഷിച്ചപ്പോളാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ് മഞ്ജു എന്ന യുവതിയെയാണ് വിവാഹം കഴിച്ചിരുന്നു. പിന്നാലെ മഞ്ജുവിന്റെ ഇളയ സഹോദരിയുമായി ഉമേഷ് അടുപ്പത്തിലായി. ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നത് അസാരെ കുടുംബം എതിര്‍ത്തു.

ALSO READ: സിപിഎം നേതാവിന്റെ അരയ്ക്ക് താഴെ തളര്‍ന്ന മകള്‍ വീട്ട് തടങ്കലില്‍; ഇതര മതസ്ഥനെ കല്യാണം കഴിക്കാന്‍ താല്‍പര്യമറിയിച്ചതിന് ക്രൂര മര്‍ദ്ദനം

ഇതോടെ മഞ്ജുവിന്റെ സഹോദരിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയ ഉമേഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചു. ഇതറിഞ്ഞ മഞ്ജുവിന്റെ സഹോദരി മാനസികമായി തകര്‍ന്നു. ഇതിലുള്ള പക തീര്‍ക്കാനാണ് മഞ്ജു ക്രൂര കൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു.

ഒക്ടോബര്‍ 16-ന് രാത്രി വീട്ടിലുള്ളവരെല്ലാം ഉറങ്ങുന്നത് വരെ മഞ്ജു കാത്തിരുന്നു. അര്‍ദ്ധരാത്രിയോടെ, അടുക്കളയില്‍ നിന്ന് ഒരു കത്തിയെടുത്ത് ഉമേഷിന്റെ മുറിയില്‍ പ്രവേശിച്ചു. ഉമേഷിനെ മഞ്ജു പലതവണ കുത്തുകയും തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു.

ഉമേഷ് സഹായത്തിനായി നിലവിളിച്ചെങ്കിലും, വീട്ടുകാര്‍ എത്തുമ്പോഴേക്കും മഞ്ജു രക്ഷപ്പെട്ടിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഉമേഷിനെ വീട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് അവിടെ ഒന്നര മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കി.