അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ അച്ഛന്ററെ ഡ്രൈവറായി ജോലി ചെയ്തിരുന്ന നിതു എന്നയാളാണ് കൊലപാതകം നടത്തിയത്. ഒളിവില്‍പോയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം.
|
നിതുവിന്റെ താമസസ്ഥലത്തു നിന്നാണ് കുട്ടിയുടെ വികൃതമായ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നരയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വിവരം പോലീസില്‍ ലഭിക്കുന്നത്. വീടിനു മുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു.
കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ആണ് നിതുവിന്റെ വാടകവീട്ടില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ബിസിനുകാരനായ കുട്ടിയുടെ അച്ഛന് എട്ട് വാഹനങ്ങളുണ്ട്. നിതുവടക്കം രണ്ട് ഡ്രൈവര്‍മാരും ഇദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഇവര്‍ തമ്മില്‍ കഴിഞ്ഞദിവസം മദ്യലഹരിയില്‍ വഴക്കിട്ടപ്പോള്‍ കുട്ടിയുടെ അച്ഛന്‍ നിതുവിനെ നാല് തവണ അടിക്കുകയുണ്ടായി. ഇതിന്റെ പകയിലായിരുന്നു ഇയാള്‍ ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടു്തിയത്.
ALSO READ: രാഷ്ട്രപതിയുമായി കോന്നിയില്‍ ഇറങ്ങിയ ഹെലികോപ്റ്റര്‍ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു





