29
Oct 2025
Mon
29 Oct 2025 Mon
forced sex

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്‌നെയും ഐ.ടി ജീവനക്കാരനായ യുവാവുമാണ് അറസ്റ്റിലായത്. വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകനാണ് യുവാവ്. ആത്മഹത്യാ കുറിപ്പില്‍ ഇയാള്‍ക്കെതിരെയും ആരോപണമുണ്ടായിരുന്നു.

whatsapp വനിതാ ഡോക്ടര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വഴങ്ങാത്തതിനാല്‍ പേരെഴുതി വച്ച് ആത്ഹത്യ ചെയ്തുവെന്ന് വീട്ടുടമയുടെ മകന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, വനിതാ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി ുവാവും കുടുംബവും രംഗത്തെത്തി. വനിതാ ഡോക്ടറെ ഒരിക്കലും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടില്ലെന്നും ഡോക്ടറാണ് സ്ഥിരമായി ഫോണ്‍ വിളിച്ച് യുവാവിനെ ശല്യപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാസം യുവാവിനെ ഡെങ്കി ബാധിച്ചപ്പോള്‍ ചികിത്സിച്ചത് വനിതാ ഡോക്ടറായിരുന്നു. അവര്‍ പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറിയിരുന്നു. 15 ദിവസം മുന്‍പ് അവര്‍ അവനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പക്ഷേ യുവാവ് നിരസിച്ചുവെന്ന് സഹോദരി വെളിപ്പെടുത്തി.

ALSO READ: കൊടുങ്ങല്ലൂരില്‍ യുവാവിന് ക്രൂര മര്‍ദ്ദനം; ലിംഗം മുറിച്ചുമാറ്റി; കാഴ്ച്ച നഷ്ടപ്പെട്ടു; അക്രമിക്കപ്പെട്ടത് ചേര്‍ത്തല മുനീര്‍ വധക്കേസ് പ്രതി

വനിതാ ഡോക്ടര്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് യുവാവും മൊഴി നല്‍കിയിട്ടുണ്ട്. ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചിരുന്നതായും യുവാവ് പറഞ്ഞു. യുവാവിന്റെ ഫോണ്‍ വിവരങ്ങളും ചാറ്റ് വിവരങ്ങളും ശേഖരിച്ചതായും പൊലീസ് അറിയിച്ചു.

സത്താറയിലെ ഫല്‍ത്താനിലെ ആരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായ 26കാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. എസ്.ഐയായ ഗോപാല്‍ ബദ്‌നെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അഞ്ചുമാസമായി ശാരീരിക മാനസിക പീഡനം തുടരുകയാണെന്നും കൈവെള്ളയിലെഴുതി വച്ചിട്ടാണ് യുവതി ജീവനൊടുക്കിയത്. ഇതേകുറിപ്പിലാണ് വീട്ടുടമയുടെ മകനെതിരെയും ആരോപണം ഉന്നയിച്ചിരുന്നത്.