ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തു കൊണ്ടു പരിക്കേറ്റ യുവതാരം മരിച്ചു. ആസ്‌ത്രേലിയയിലെ മെല്‍ബണിലാണ് സംഭവം. ഫെര്‍ന്‍ട്രീ ഗല്ലിയില്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് പതിനേഴുകാരനായ ബെന്‍ ഓസ്റ്റിന് പരുക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച്ചയായിരുന്നു അന്ത്യം.
|
ഫെര്‍ന്‍ട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെന്‍ ഓസ്റ്റിന്‍, ട്വന്റി20 മത്സരത്തിനു മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു ദാരുണസംഭവം. അതിവേഗത്തിലെത്തിയ പന്ത്, ഓസ്റ്റിന്റെ തലയ്ക്കും കഴുത്തിനും ഇടയിലാണ് കൊണ്ടത്. ഓസ്റ്റിന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. സ്ഥലത്തു ബോധരഹിതനായി വീണ കുട്ടിയെ ഉടന്‍ മൊബൈല്‍ ഐസിയു ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഓട്ടമാറ്റിക് മെഷീനില്‍നിന്നു പന്തെറിഞ്ഞാണ് പരിശീലനം നടത്തിയതെന്നാണ് വിവരം.
കൗമാരതാരത്തിന്റെ അകാലവിയോഗത്തില്‍ ഫെര്‍ന്‍ട്രീ ഗല്ലി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ”ബെന്നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. അവന്റെ മരണത്തിന്റെ ആഘാതം ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവര്‍ക്കും അനുഭവപ്പെടും. ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും അവന്റെ കുടുംബത്തോടൊപ്പമുണ്ട്.” ഫെയ്‌സ്ബുക് കുറിപ്പില്‍ ക്ലബ് വ്യക്തമാക്കി.
ആല്േ്രതലിയയിലെ ക്രിക്കറ്റ് സമൂഹമാകെ ഓസ്റ്റിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. 2014ല്‍, എന്‍എസ്ഡബ്ല്യുവും സൗത്ത് ഓസ്ട്രേലിയയും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ, കഴുത്തില്‍ പന്തുകൊണ്ട് പരുക്കേറ്റ ആസ്േ്രതലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് മരണത്തിനു കീഴടങ്ങിയിരുന്നു.





