14
Nov 2025
Tue
14 Nov 2025 Tue
Sanju Samson joins Chennai Super Kings

സഞ്ജു സാംസണ്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ മഞ്ഞക്കുപ്പായമണിയുമെന്ന് റിപോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും ഇതു സംബന്ധിച്ച ഡീലിലെത്തിയതായാണ് ഇരു ടീമുകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രവീന്ദ്ര ജഡേജയെയും സാം കുറനെയും വിട്ടുനല്‍കിയാണ് സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു പിറന്നാളാഘോഷിക്കുന്ന സഞ്ജുവിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആശംസ നേര്‍ന്നിരിക്കുന്നതിന്റെ രീതിയും സഞ്ജുവിന്റെ ടീം പ്രവേശനം ഉറപ്പാക്കുന്ന രീതിയിലാണ്. മഞ്ഞ ഹൃദയത്തിന്റെ ഇമോജിയാണ് സിഎസ്‌കെ പിറന്നാള്‍ ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്.

അതേസമയം സഞ്ജുവിനെ കൊണ്ടുവരണമെന്നും എന്നാല്‍ ഇതിനുവേണ്ടി ജഡേജയെ ടീമില്‍ നിന്ന് റിലീസ് ചെയ്യരുതെന്ന് സിഎസ്‌കെ ആരാധകര്‍ കൂട്ടത്തോടെ ആവശ്യപ്പെടുന്നുണ്ട്. ബിസിസിഐയുടെ നടപടിക്രമങ്ങള്‍ പാലിച്ച് 48 മണിക്കൂറിനുള്ളില്‍ സിഎസ്‌കെയും രാജസ്ഥാനും തമ്മിലുള്ള ഇടപാടുകള്‍ക്ക് അംഗീകാരമാകുമെന്നാണ് ക്രിക്ബുസ്സ് റിപോര്‍ട്ട് ചെയ്യുന്നത്. ട്രാന്‍സ്ഫറിന് മൂന്നു താരങ്ങളും സമ്മതം നല്‍കിയതായും റിപോര്‍ട്ടില്‍ പറയുന്നു.

എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജു ചെന്നൈയുടെ നായകത്വം ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വലിയതോതില്‍ ആരാധകവൃന്ദമുള്ള സഞ്ജുവിനെ സിഎസ്‌കെയിലെത്തിക്കുന്നതോടു കൂടി ടീമിനും കൂടുതല്‍ ആരാധകരെ ലഭിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ALSO READ: ബോളിവുഡ് താരം ധര്‍മേന്ദ്ര അന്തരിച്ചു