25
Nov 2025
Fri
25 Nov 2025 Fri
bihar election result

പട്ന: ബിഹാര്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും മറികടന്ന് എന്‍ഡിഎ. വോട്ടെണ്ണല്‍ രണ്ട് മണിക്കൂറിലേക്കടുക്കുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ. നിലവില്‍ 161 സീറ്റില്‍ എന്‍ഡിഎ മുന്നേറുകയാണ്. 69 സീറ്റിലാണ് മഹാസഖ്യം മുന്നിട്ടു നില്‍ക്കുന്നത്. മറ്റുള്ളവര്‍ 13 സീറ്റുകളിലും ലീഡ ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതുവരെയുള്ള ഫലസൂചന പ്രകാരം കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ച്ചവച്ചത്. 2020ല്‍ 19 സീറ്റ് നേടിയിരുന്ന കോണ്‍ഗ്രസ് ഇതുവരെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയുടെ മികച്ച പ്രകടനത്തിലാണ് മഹാസഖ്യത്തിന് കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്. ആര്‍ജെഡി 49 സീറ്റുകളില്‍ മുന്നിലാണ്.

എന്‍ഡിഎയില്‍ ജെഡിയു 76ലും ബിജെപി 75 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞ് ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ 122 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലായിരുന്നു. രാഘവ്പൂരില്‍ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളിലെ മുന്‍തൂക്കത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമാണ് എന്‍ഡിഎ നേതാക്കള്‍ പങ്കുവെക്കുന്നത്.

ALSO READ: ബിഹാറില്‍ ഇനിയെന്ത്? മിനിട്ടുകള്‍ക്കകം അറിയാം

എക്സിറ്റ് പോളുകള്‍ യഥാര്‍ത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കള്‍.

അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മുസാഫര്‍പൂര്‍ ഉള്‍പ്പടെയുള്ള പല ജില്ലകളിലെയും സ്ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായി തേജസ്വി യാദവ് ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷവും സമാനമായ ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ടുചെയ്തെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെയാണ് സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.