15
Nov 2025
Sat
15 Nov 2025 Sat
case charged against five CPIM leaders over clash related election seat

സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ ചൊല്ലി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമണം. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസ്. കോഴിക്കോട് നരിക്കോട്ടേരിയിലാണ് സംഭവം. പഞ്ചായത്തംഗമായ സിപിഐഎം നേതാവ് പി പി ബാലകൃഷ്ണനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമിച്ചതെന്നായിരുന്നു പരാതി. സംഘര്‍ഷത്തില്‍ സിപിഐഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാറയില്‍ ബ്രാഞ്ച് സെക്രട്ടറി മലയില്‍ സജീവനെ ഒന്നാംപ്രതിയാക്കിയാണ് നാദാപുരം പോലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ സജീവന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സജീവന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.

ALSO READ: പാലത്തായി പീഡനം: പത്മരാജന് മരണം വരെ ജീവപര്യന്തം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക