12
Aug 2026
Wed
12 Aug 2026 Wed
govt appointed special public prosecutor over murder of K M Basheer

സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എഎസ് ഉദ്യോഗസ്ഥര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 11 ന് പരിഗണിച്ച ഹരജി സര്‍ക്കാറിന്റെ നിലപാടറിയാനായി ഈ മാസം 18 ലേക്ക് മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി.

2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒന്നിനാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് കെ എം ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ സംഭവസമയം മദ്യപിച്ചിരുന്നുവെന്നും എന്നാൽ യഥാസമയം രക്തപരിശോധനയ്ക്ക് ഹാജരാക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്നും അന്ന് ആരോപണമുയർന്നിരുന്നു.

ALSO READ: പത്താം ക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ മരിച്ചനിലയിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക