ഇന്‍ഡിഗോയിലെ പ്രതിസന്ധി തുടരുന്നു. ഇന്ന് മാത്രം ആയിരത്തിലേറെ സര്‍വീസുകളാണ് കമ്പനി റദ്ദാക്കിയത്. നാളെ ആയിരത്തില്‍ താഴെ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. യാത്രികര്‍ക്കു വന്നുചേര്‍ന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച സിഇഒ ഡിസംബര്‍ 10നും 15നും ഇടയിലായി സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുമെന്നും അറിയിച്ചു.
|
പൈലറ്റുമാര്‍ക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുന്നതിനായി അധികൃതര്‍ ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതാണ് ഇന്‍ഡിഗോയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ ആഭ്യന്തര സര്‍വീസ് രംഗത്തെ അതികായരായ ഇന്‍ഡിഗോയുടെ സര്‍വീസ് മുടക്കം ആയിരക്കണക്കിന് യാത്രികരാണ് വലഞ്ഞത്. വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രികര്‍ ഇതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ ജീവനക്കാരുമായി വഴക്കിടുകയും ചെയ്തിരുന്നു.
ALSO READ: കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്നു; നിരവധി വാഹനങ്ങള്‍ കുടുങ്ങി


