ജിദ്ദയിലെ തിരൂര്‍ പ്രദേശക്കാരുടെ ഐക്യവും പരസ്പരസഹായവും ലക്ഷ്യമാക്കി ‘ജിദ്ദ തിരൂര്‍ കൂട്ടായ്മ’ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലായിരുന്നു സംഘടനാ രൂപീകരണം.
|
ജിദ്ദയില്‍ തിരൂര്‍ സ്വദേശികള്‍ക്കായി ഇത്തരത്തില്‍ ഏകോപിതമായ ഒരു കമ്മിറ്റിയുണ്ടാകുന്നത് ആദ്യമായാണ്. മുഹമ്മദ് ഷെരീഫ് സ്വാഗതം പറഞ്ഞു. ഗായകനും റിയാലിറ്റി ഷോ ജഡ്ജുമായ തിരൂര്‍ സ്വദേശി ഫിറോസ് ബാബു മുഖ്യാതിഥിയായിരുന്നു.
വാസു വെള്ളത്തേടത്ത് (പേട്രണ്‍), അബ്ദുല്‍ മജീദ്(അഡൈ്വസറി), മുഹമ്മദ് ഷെരീഫ്(പ്രസിഡണ്ട്), അഷ്റഫ് കുന്നത്ത് (ജനറല്‍ സെക്രട്ടറി), മൊയ്ദു വലിയകത്ത് (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍(വൈസ് പ്രസിഡന്റ് ), അനീസ് കല്ലിങ്ങല്‍ (ജോയിന്റ് സെക്രട്ടറി). മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഫാസില്‍ കാഞ്ഞിക്കോത്ത്, ഡോ. ഫാറൂഖ് നൗഷാദ് കളത്തിങ്ങല്‍, സുഹൈല്‍ ടി.കെ., റിയാസ് തിരൂര്‍, സജീവ് എന്നിവരെ തിരഞ്ഞെടുത്തു.
അംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഏകോപനവും ശക്തിപ്പെടുത്തുക, ആരോഗ്യ പ്രശ്നങ്ങള്‍/അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ സമയബന്ധിത സഹായം, മരണാനന്തര സേവനങ്ങള്‍ ക്രമബദ്ധമായി ഏകോപിപ്പിക്കല്‍, നിയമ/ഡോക്യുമെന്റേഷന്‍ സംബന്ധമായ ബുദ്ധിമുട്ടുകളില്‍ മാര്‍ഗനിര്‍ദേശം, ചാരിറ്റി/സാമ്പത്തിക ആവശ്യങ്ങളില്‍ സുതാര്യ സഹായം, ജോലി/കൗണ്‍സിലിങ് വഴി തൊഴില്‍ സഹായം എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഫിറോസ് ബാബുവും കൂട്ടായ്മയിലെ മറ്റു കലാകാരും ചേര്‍ന്ന് നടത്തിയ സംഗീത വിരുന്നോടെയാണ് പരിപാടി സമാപിച്ചത്. അബ്ദുല്‍ ഗഫൂര്‍ നന്ദി പറഞ്ഞു.
ALSO READ: അടിച്ചിട്ട മുറിയില്‍ വാദം പൂര്‍ത്തിയായി; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 10ന് വിധി പറയും





