29
Dec 2025
Tue
29 Dec 2025 Tue
How Were Airlines Allowed To Overcharge asks Court To Centre

സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുന്ന ഇന്‍ഡിഗോയോട് 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് നാന്നൂറിലേറെ സര്‍വീസുകളാണ് എയര്‍ലൈന്‍ കമ്പനി റദ്ദാക്കിയത്. ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളാണ് ഇന്‍ഡിഗോയുടെ കൂട്ട സര്‍വീസ് റദ്ദാക്കലില്‍ ഏറെ ബുദ്ധിമുട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വീസിന്റെ 60 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ഇന്‍ഡിഗോ പ്രതിദിനം 2200ലേറെ സര്‍വീസുകളാണ് നടത്തി വന്നിരുന്നത്. ഫ്‌ളൈറ്റ് ജീവനക്കാരുടെ ഡ്യൂട്ടി സമയത്തില്‍ ഡിജിസിഎ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്.

ALSO READ: കാണാതായ 19കാരി മരിച്ചനിലയില്‍; ആണ്‍സുഹൃത്തിനെ ചോദ്യംചെയ്യുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക