12
Dec 2025
Tue
12 Dec 2025 Tue
IT proffessional woman sells flat and properties for giving 2 crore rupees to fraudsters

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട രണ്ടു കോടി രൂപ നല്‍കാനും ഫ്‌ളാറ്റും ഭൂമിയും വിറ്റ് ഐടി ജീവനക്കാരി. പണം കൈമാറിക്കഴിഞ്ഞാണ് യുവതി തട്ടിപ്പാണെന്ന വസ്തുത മനസ്സിലാക്കിയത്. ബംഗളുരുവിലെ വിഗ്നാന്‍ നഗറില്‍ 10വയസ്സുകാരനായ മകനൊപ്പം താമസിച്ചുവന്നിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ബബിത ദാസാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് ആദ്യ ഫോണ്‍കോള്‍ യുവതിക്ക് ലഭിച്ചത്. സംശയകരമായ വസ്തുക്കള്‍ യുവതിയുടെ വിലാസത്തില്‍ വന്ന കൊറിയറില്‍ നിന്ന് സംശയകരമായ വസ്തുക്കള്‍ പിടിച്ചെടുത്തുവെന്നും ഇതിനാല്‍ ഫോണ്‍കോള്‍ മുംബൈ പോലീസിനു കൈമാറുകയാണെന്നും അറിയിച്ചു.

തുടര്‍ന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥനെന്ന സംശയിച്ച തട്ടിപ്പുകാരന്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും പരിശോധനയുടെ ഭാഗമായി അവര്‍ നിര്‍ദേശിച്ച ആപ്ലിക്കേഷന്‍ യുവതി മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മകനായിരിക്കും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരികയെന്നും തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതോടെ യുവതി വിഗ്‌നാന്‍ നഗറില്‍ തങ്ങള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റും രണ്ടിടത്തായി വാങ്ങിയിട്ടിരുന്ന പുരയിടങ്ങളും വിറ്റു. ഇതിനു പുറമേ ബാങ്ക് വായ്പയുമെടുത്ത് രണ്ടു കോടിയോളം രൂപ തട്ടിപ്പുകാര്‍ക്ക് കൈമാറി.

തുടര്‍ന്ന് സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്താല്‍ തങ്ങള്‍ക്കു കൈമാറിയ പണം തിരികെ ലഭിക്കുമെന്നു തട്ടിപ്പുകാര്‍ ബബിതയോടു പറഞ്ഞു. ബബിത പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായെന്നു വ്യക്തമായത്. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

ALSO READ: സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെ ഡോക്ടറുടെ നിഖാബില്‍ പിടിച്ചുവലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍