29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
SIR draft roll

എസ്.ഐ.ആര്‍ ഫോം പൂരിപ്പിച്ച് നല്‍കുന്ന നടപടികള്‍ (എന്യൂമറേഷന്‍) നടപടികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മരണം, സ്ഥലം മാറ്റം, ഫോം പൂരിപ്പിച്ച് നല്‍കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പട്ടികിയില്‍ നിന്ന് ഒഴിവാക്കിയവരുടെ ബൂത്ത് തിരിച്ചുള്ള വിവരങ്ങള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം 18 വയസ്സ് പൂര്‍ത്തിയായവരടക്കം പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ കാമ്പയിന്‍ നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടു കൂടിയായിരിക്കും. കാമ്പയിന്‍.

23 മുതല്‍ ഒരുമാസം പരാതികള്‍ക്കും പുതുതായി വോട്ട് ചേര്‍ക്കാനും മാറ്റാനും അവസരമുണ്ടാകും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതി നല്‍കാം. പരാതികള്‍ പരിശോധിച്ച് ഇ.ആര്‍.ഒമാര്‍ നടപടിയെടുക്കും. എന്യൂമറേഷന്‍ ഫോം അടിസ്ഥാനമാക്കിയുള്ള ഹിയറിങ് കരട് പട്ടിക നിലവില്‍ വന്നശേഷമാണ് ആരംഭിക്കുക.

ALSO READ: എസ്‌ഐആര്‍ കരട് പട്ടിക വന്നപ്പോള്‍ പുറത്തായത് ഒരു കോടിയിലേറെ പേര്‍; കേരളത്തില്‍ ഇന്ന് അവസാന തിയ്യതി

ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തവരടക്കമുള്ളവരെ ഹിയറിങ്ങിന് വിളിക്കുന്നത് സംബന്ധിച്ച് ഇ.ആര്‍.ഒമാരാണ് തീരുമാനിക്കുക. ഇതിനായി നിലവിലുള്ളവര്‍ക്ക് പുറമെ കൂടുതല്‍ ഇ.ആര്‍.ഒമാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

കരട് സംബന്ധിച്ച പരാതികള്‍ ഇ.ആര്‍.ഒമാരെ അറിയിക്കാനും അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ 15 ദിവസത്തിനകം കലക്ടറെ സമീപിക്കാനും അവസരമുണ്ടാകും. അതിനുശേഷവും പരാതി പരിഹരിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കാം. കരട് പട്ടികയില്‍ പോരായ്മകളും തെറ്റുകളും ഉണ്ടാകാം. അത് തിരുത്താനുള്ള അവസരമാണ് നല്‍കുന്നത്. അതിന് ശേഷം ഫെബ്രുവരി 21ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

വിദേശത്ത് ജനിച്ച പൗരന്മാരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ സംവിധാനമില്ലാത്തത് പരിഹരിക്കാന്‍ കമീഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എസ്.ഐ.ആര്‍ നടപടികള്‍ക്കൊപ്പം പോളിങ് ബൂത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തുന്ന ക്രമീകരണവും നടത്തുന്നുണ്ട്. നിലവില്‍ 25468 ബൂത്തുകളാണുള്ളത്. പുതുതായി 5030 ബൂത്തുകള്‍ കൂടി വരും.

ഡിജിറ്റൈസേഷന്‍ 100 ശതമാനം

എസ്.ഐ.ആറില്‍ 100 ശതമാനം ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. നിലവില്‍ 90 ശതമാനത്തിലധികം പേരെ ബന്ധുക്കളുടെ വിവരം ഉള്‍പ്പെടുത്തി മാപ്പ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്യൂമറേഷന്‍ ഫോമുമായി സഹകരിക്കാത്ത ചിലരും സംസ്ഥാനത്തുണ്ട്. അവരെ ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കും. കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ജനുവരി 22 വരെ അവകാശവാദങ്ങളും എതിര്‍പ്പുകളും അറിയിക്കാനാകും.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement