24
Dec 2025
Fri
24 Dec 2025 Fri
pinarayi and unni krishnan potti

മുഖ്യമന്ത്രി പിണറായി വിജയനും ശബരി മല സ്വര്‍ണ കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഒരു എഐ ചിത്രം ഉള്‍പ്പെടെയുള്ള ഫോട്ടോകളാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു എന്‍ സുബ്രഹ്‌മണ്യന്‍ പങ്കുവെച്ചത്. പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ചോദ്യവും ക്യാപ്ഷനില്‍ പങ്കുവെച്ചു.

ALSO READ: പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ പാലാ ഭരണം യുഡിഎഫിന്; നഗരസഭാ ചെയര്‍പെഴ്‌സനായി 21കാരി

എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പോസ്റ്റ് പങ്കുവെച്ചു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 192, കെപിഎ 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം, മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റി നില്‍ക്കുന്നതായി അടൂര്‍ പ്രകാശ് പ്രചരിപ്പിച്ച ചിത്രം എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു.