പാലാ നഗരസഭാ ഭരണം ഉറപ്പിച്ച് യുഡിഎഫ്. പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്ന് സ്വതന്ത്രരായി മല്‍സരിച്ചുവിജയിച്ച മൂന്നുപേരുടെ പിന്തുണയോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചത്. 21കാരി ദിയ പുളിക്കക്കണ്ടം ചെയര്‍പെവ്‌സണും കോണ്‍ഗ്രസ് വിമതയായി വിജയിച്ച മായാ രാഹുല്‍ വൈസ് ചെയര്‍പെഴ്‌സനുമാവും.
|
മായയുടെയും പുളിക്കക്കണ്ടം കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെയാണ് 14 സീറ്റുകളുമായി യുഡിഎഫിന് കേവലഭൂരിപക്ഷമായത്. പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും തീരുമാനമാണ് നിര്‍ണായകമായത്. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവുമാണ് സ്വതന്ത്രരായി നിന്ന് വിജയിച്ചത്.
26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, നാല് സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു സീറ്റുനില. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വച്ചിരുന്നു. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തി ബിനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ നീക്കുപോക്കുണ്ടായിരുന്നില്ല.
തിരുവനന്തപുരത്ത് ബിജെപി കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍ സ്വതന്ത്രന്റെ പിന്തുണയാണ് ഉപയോഗപ്പെടുത്തുന്നത്. 101 അംഗഭരണസമിതിയില്‍ 51 സീറ്റുകളുമായാണ് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നത്.
ALSO READ: അവസാന നിമിഷം ട്വിസ്റ്റ്; തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം


