18
Jan 2026
Thu
18 Jan 2026 Thu
38 year old man sentenced for 10 years over POCSO case

14കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 38കാരന് 10 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസിനെയാണ് നിലമ്പൂര്‍ അതിവേഗ പോക്സ് കോടതി ജഡ്ഡി കെ പി ജോയ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. എടക്കര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍ അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 സപ്തംബറിലും 2024 ജനുവരിയിലുമായാണ് കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടക്കര പോലീസ് എസ്എച്ച്ഒ എന്‍ ബി ഷൈജു തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. സീനിയര്‍ സിവില്‍ ്പാലിസ് ഓഫിസര്‍ ശ്രീജ എസ്. നായര്‍ കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 21 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

ALSO READ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറില്‍ വന്‍ തീപിടുത്തം: നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടു; നൂറിലധികം പേര്‍ക്ക് പരിക്ക്