തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത് 3000 രൂപ വീതം. രണ്ടുകോടിയിലേറെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പൊങ്കല്‍ സമ്മാനം നല്‍കുന്നത്. പതിവ് സമ്മാനമായ അരി, പഞ്ചസാര, കരിമ്പ്, ധോത്തി, സാരി എന്നിവയ്ക്കു പുറമേയാണ് 3000 രൂപ കൂടി നല്‍കുന്നത്. ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. 6900 കോടിയിലേറെ രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ചെലവ് വരിക.
|
ഒരു കോടിയിലേറെ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ഇതിനു പുറമേ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളജ് വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ 1000 രൂപ വീതം മാസംതോറും നല്‍കും. അതേസമയം പ്രതിപക്ഷപാര്‍ട്ടിയായ എഐഎഡിഎംകെ ഭരണകക്ഷിയായ ഡിഎംകെയെ വിമര്‍ശിച്ചുരംഗത്തുവന്നു. അഞ്ചുവര്‍ഷം മുമ്പ് തങ്ങള്‍ ഭരണത്തിലിരിക്കുമ്പോള്‍ ഡിഎംകെ പൊങ്കല്‍ സമ്മാനമായി 5000 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്ന് പാര്‍ട്ടി നേതാവ് ഐ എസ് ഇമ്പദുരൈ കുറ്റപ്പെടുത്തി.
ALSO READ: ഒറ്റപ്പാലത്ത് പന്നിപ്പടക്കം പൊട്ടി 11കാരന് ഗുരുതര പരിക്ക്





