23
Jan 2026
Mon
23 Jan 2026 Mon
POCSO case filed against R Sreelekha

തന്നെ മേയറാക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയതിനാലാണ് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് താന്‍ മല്‍സരിച്ചതെന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തിരഞ്ഞെടുപ്പില്‍ താനായിരുന്നു പാര്‍ട്ടിയുടെ മുഖമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ആര്‍ ശ്രീലേഖ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”തിരഞ്ഞെടുപ്പിന് നിര്‍ത്തിയത് തന്നെ കൗണ്‍സിലറാക്കാന്‍ വേണ്ടിയല്ല. മേയറാകും എന്ന വാഗ്ദാനത്തിലാണ്. ഞാന്‍ വിസമ്മതിച്ചതാണ് തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍. മാധ്യമങ്ങളിലൊക്കെ തന്നെ മേയറായി ഉയര്‍ത്തിക്കാട്ടിയാണ് ചര്‍ച്ചകള്‍ക്കൊക്കെ വിട്ടിരുന്നത്. എന്നാല്‍, അവസാന നിമിഷം എല്ലാം മാറി. രാജേഷിന് നല്ല മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന് കേന്ദ്ര നേതൃത്വത്തിന തോന്നിയിരിക്കാം. അങ്ങിനെയാണെങ്കില്‍ ഞാന്‍ അത് നടക്കട്ടെ. കേന്ദ്രനേതൃത്വം ഇങ്ങിനെ ഒരു കാര്യം പറയുമ്പോള്‍ നമുക്കതിനെ എതിര്‍ത്ത് നിന്ന് കൊണ്ട് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല. എന്നെ ജയിപ്പിച്ച കുറേ ആളുകള്‍ ഇവിടെ ഉണ്ട്. എന്നെ കൗണ്‍സിലറാക്കിയ ജനങ്ങള്‍ ഇവിടെയുള്ളത് കൊണ്ട് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരും- കേരള ടുഡേ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞു.

ശ്രീലേഖയ്ക്ക് മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ ആയിരുന്നുവെന്നാണ് അറിയുന്നത്. ഇക്കാര്യം നേരത്തേ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖരന്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, രാജീവ് ചന്ദ്രശേഖരന്റെ വാദം പൊളിക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.

നിയസസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീലേഖയെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍, ശ്രീലേഖ ഇപ്പോഴും അസംതൃപ്തയാണെന്നാണ് വ്യക്തമാവുന്നത്.