22
Jan 2026
Wed
22 Jan 2026 Wed
PRAVIN KOOD

Sexually assaulted 17 year old വളര്‍ത്തുപ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് കൂട്ടിക്കൊണ്ടുപോയി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശികളായ അഷ്‌കര്‍ (31), സുഹൃത്ത് മുഹമ്മദ് റാസിക് (31) എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഉപ്പുതറയില്‍ യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനായി തിരച്ചില്‍

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുമായി പരിചയമുണ്ടായിരുന്ന കുട്ടിയെ പ്രാവുകളുടെ കൂട് കാണിച്ചുതരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ പൂന്തുറ പോലീസില്‍ പരാതി നല്‍കി. കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ചെന്നൈയിലേക്കും പിന്നീട് ബംഗളൂരുവിലേക്കും മുങ്ങുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവില്‍ നിന്ന് ഇവരെ വലയിലാക്കിയത്.

പ്രതികള്‍ക്കെതിരെ ബീമാപള്ളി സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതിനും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.