29
Jan 2026
Thu
29 Jan 2026 Thu
nude videos of minor boys found in Anil's phone

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരേ വെളിപ്പെടുത്തലുമായി കൂടുതല്‍ ആണ്‍കുട്ടികള്‍. ശിശു സംരക്ഷണ സമിതിയുടെ കൗണ്‍സിലിങ്ങിനിടെയാണ് റിമാന്‍ഡിലുള്ള സംസ്‌കൃത അധ്യാപകന്‍ അനിലിനെതിരേ കൂടുതല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ ശിശു സംരക്ഷണ സമിതി കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ഥികളാണ് അനിലിനെതിരെ മൊഴി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിശു സംരക്ഷണ സമിതി കൈമാറിയ അഞ്ച് വിദ്യാര്‍ഥികളുടെ പരാതിയില്‍ മലമ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ശിശു സംരക്ഷണ സമിതിയുടെ കൗണ്‍സിലിങ് വരും ദിവസങ്ങളിലും തുടരും. അതേസമയം വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടിസിന് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ നാളെയാണ് മറുപടി നല്‍കേണ്ടത്.

ALSO READ: സര്‍ജറിക്കിടെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറി; ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരേ പരാതിയുമായി യുവാവ്