04
Jan 2026
Tue
04 Jan 2026 Tue
court sent Rahul Mamkoottathil in to 3 days custody in SIT

ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്നു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് തിരുവല്ല ജെഫ് സിഎം കോടതി. ജനുവരി 15ന് വൈകിട്ട് രാഹുലിനെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുന്‍പ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേ സമയം, ഇലക്ട്രോണിക് വസ്തുക്കള്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പാലക്കാട് കൊണ്ടുപോയി തെളിവെടുക്കണമെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി രാഹുലിനെ മൂന്നുദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പത്തനംതിട്ട എ ആര്‍ ക്യാംപിലേക്ക് ആണ് രാഹുലിനെ ആദ്യം കൊണ്ടുപോവുക.

പൊളിറ്റിക്കലി മോട്ടിവേറ്റഡ് കേസ് എന്നാണ് പ്രതിഭാഗം ആവര്‍ത്തിച്ചു വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമമാണെന്നുമായിരുന്നു രാഹുലിന്റെ മറ്റൊരു വാദം. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. ചാടിക്കേറി അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഒരു കേസില്‍ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്, ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മൂന്നാമത് ഒരു കേസ് വരുന്നത്. കണ്ടുകിട്ടാനായി തെളിവുകള്‍ ഇല്ലെന്നും മെനഞ്ഞെടുത്ത കഥയാണെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി. കോടതിയില്‍ ഹാജരാക്കാനെത്തിച്ച രാഹുലിനെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു. കഴിഞ്ഞദിവസം അര്‍ധരാത്രിക്കുശേഷമായിരുന്നു എസ്‌ഐടി പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള പരാതിക്കാരി ഇമെയില്‍ മുഖേനയായിരുന്നു അധികൃതര്‍ക്ക് പരാതി കൈമാറിയത്.

ALSO READ: ‘നിങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആളാണ്; ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു’; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ നീക്കം പൊളിഞ്ഞത് ഇങ്ങനെ