11
Jan 2026
Fri
11 Jan 2026 Fri
woman among three arrested for selling Ganja

ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവതിയടക്കം മൂന്നുപേര്‍ കൊച്ചിയില്‍ പിടിയിലായി. പ്രതികളില്‍ നിന്ന് 1.270 കിലോഗ്രാം കഞ്ചാവ് പിടികൂടി. അമ്പലപ്പുഴ കോമന മുല്ലക്കേരില്‍ വീട്ടില്‍ എം ദേവിക (22), തലശ്ശേരി ന്യൂമാഹി കുറിച്ചിയില്‍ വരശ്രീ വീട്ടില്‍ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിള്‍ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശ്ശേരി വീട്ടില്‍ ദേവാ സതീഷ് (21) എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാത്താരി വൈമീതി റോഡിലുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ അനക്‌സ് ഭാഗത്തുള്ള ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ എം റിജിന്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെ കെ ബാലചന്ദ്രന്‍, എം ആര്‍ സന്തോഷ് കുമാര്‍, എഎസ്‌ഐ ഉമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ എസ് ബൈജു, കെ കെ ശ്യാംലാല്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ സിജിത്ത്, ഷാന്തി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ALSO READ: എറണാകുളത്ത് അച്ഛനും ആറുവയസ്സുകാരിയായ മകളും മരിച്ച നിലയില്‍