11
Jan 2026
Sun
11 Jan 2026 Sun
S Rajendran joins BJP

ദേവികുളത്തെ സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് എസ് രാജേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. അതേസമയം എസ് രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേടാണെന്നു മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി എംഎല്‍എ പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജേന്ദ്രനെ സിപിഐഎം നേരത്തേ തന്നെ തള്ളിക്കളഞ്ഞതാണെന്നും വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്രന്‍ പോയതു കൊണ്ട് സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല. പുകഞ്ഞകൊള്ളി പുറത്താണെന്നും മണി കൂട്ടിച്ചേര്‍ത്തു.

ALSO READ: ബസിനുള്ളിൽ ലൈംഗിക അതിക്രമം ആരോപിച്ചു യുവതിയുടെ വീഡിയോ; പിന്നാലെ യുവാവ് ജീവനൊടുക്കി