22
Jan 2026
Sat
22 Jan 2026 Sat
Two caught with MDMA in Thiruvananthapuram

തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷനുസമീപം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. കാട്ടാക്കട സ്വദേശി നന്ദു, കുടവൂര്‍ സ്വദേശി നന്ദഹരി എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനിലെത്തിച്ച 157 ഗ്രാം എംഡിഎംഎ ശേഖരിച്ച് മടങ്ങുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയവരില്‍ നിന്നാണ് എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിസാധനങ്ങള്‍ പിടിച്ചെടുത്തത്. തിരുവനന്തപുരം എക്സൈസ് നാര്‍ക്കോട്ടിക്‌സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പാക്കറ്റുകളിലാക്കിയ എംഡിഎംഎ യുവാക്കളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ചനിലയിലായിരുന്നു.

ALSO READ: കൊല്ലത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ കവര്‍ന്നു