23
Jan 2026
Sun
23 Jan 2026 Sun
bjp manjeswar constituency

BJP plan b in Manjeshwar constituency  പല തവണ ചുണ്ടിനും കപ്പിനുമിടയില്‍ നശ്ടപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തവണ പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങി ബിജെപി. അറിയപ്പെടുന്ന നേതാക്കള്‍ക്കു പകരം പ്രാദേശിക യൂത്ത് നേതാക്കളെ ഇറക്കിയുള്ള ബ്ലാന്‍ ബിയും ബിജെപി പരിഗണനയില്‍ .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരിക്കാന്‍ സംസ്ഥാന നേതാക്കള്‍ എത്തുന്നത് ബിജെപിക്കെതിരെ മുന്നണി ഭേദമന്യേ വോട്ട് ഏകീകരിക്കാന്‍ കാരണമാവുന്നതായാണ് വിലയിരുത്തല്‍. ഇത് പരാജയത്തിന് ഇടയാക്കുന്നു. പകരം വലിയ ശ്രദ്ധ കിട്ടാത്ത രീതിയില്‍ പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥികളാക്കി മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

1987 മുതല്‍ ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ.ജി മാരാര്‍ മുതല്‍ കെ. സുരേന്ദ്രന്‍ വരെയുള്ളവര്‍ തോറ്റു പിന്മാറിയ സ്ഥലം. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കാന്‍ എത്തിയത്. ആദ്യ തെരഞ്ഞെടുപ്പില്‍ 5828 വോട്ടുകള്‍ക്ക് തോറ്റ കെ. സുരേന്ദ്രന്‍ 2016ല്‍ കേവലം 89 വോട്ടിനായിരുന്നു പരാജയപ്പെട്ടത്.

2021ല്‍ 745 വോട്ടുകള്‍ക്ക് എകെഎം അഷ്‌റഫിനോട് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടു. സിപിഎം വോട്ട് ഉള്‍പ്പെടെ കിട്ടിയത് കൊണ്ടാണ് അഷ്‌റഫ് ജയിച്ചതെന്ന് ജില്ലയിലെ പ്രമുഖ ലീഗ് നേതാവ് ഈയിടെ വെളിപ്പെടുത്തിയിരുന്നു.

ബിജെപിക്കെതിരെ വോട്ട് ഏകീകരിക്കപ്പെടുന്നതാണ് പരാജയത്തിന് കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിനാല്‍, പ്രാദേശിക നേതാക്കളെ മത്സരിപ്പിച്ച് ശബ്ദകോലാഹലങ്ങളില്ലാതെ നിശബ്ദമായി വിജയിച്ചു കയറാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇത്തവണ സംസ്ഥാന നേതാക്കള്‍ക്ക് പകരം തുളുനാട്ടിലെ യുവനേതാക്കളെ പരീക്ഷിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.