29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
complaint against Dr Bahauddin Nadwi by Samastha leaders

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 4ന് കാസര്‍ഗോഡ് കുണിയയില്‍ തുടങ്ങാനിരിക്കെ മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ നദ് വിക്കെതിരേ നടപടി ആവശ്യപ്പെട്ട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്തുമായി പോഷക സംഘടനാ നേതാക്കള്‍. പതിനൊന്ന് നേതാക്കള്‍ ഒപ്പിട്ട കത്ത് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. ജിഫ്രി തങ്ങള്‍ക്ക് എതിരേ സംസാരിച്ച എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ റഹ്‌മാന്‍ ഫൈസിക്കെതിരേയും നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുശാവറയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. എസ്വൈഎസ് നേതാക്കളായ എ എം പരീദ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇബ്രാഹീം ഫൈസി പേരാല്‍, എസ്‌കെഎസ്എസ്എഫ് നേതാക്കളായ ഒപിഎം അഷ്റഫ്, മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അയ്യൂബ് മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

എല്ലാ മഹല്ലുകളും സമസ്തയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയ്‌ക്കെതിരെ ബഹാഉദ്ദീന്‍ നദ് വി രംഗത്തുവന്നിരുന്നു. മഹല്ല് ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി, പ്രത്യേകം സമസ്തയില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് പറയുന്നത് ദുരദ്ദേശ്യത്തോടെ എന്നായിരുന്നു ബഹാഉദ്ദീന്‍ നദ് വി അഭിപ്രായപ്പെട്ടത്. ഇത് ജിഫ്രി തങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമെന്നാണ് പോഷക സംഘടന നേതാക്കള്‍ പറയുന്നത്.

ALSO READ: ഉല്ലാസയാത്രയ്ക്കിടെ ബാങ്ക് ജീവനക്കാരി മുങ്ങിമരിച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement