23
Jan 2026
Tue
23 Jan 2026 Tue
Elathur murder

Elathur Woman’s Brutal Murder കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി, ഒന്നിച്ച് ജീവിക്കാനാകില്ലെങ്കില്‍ ഒന്നിച്ച് തൂങ്ങിമരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തിയത് സഹോദരി ഭര്‍ത്താവ്. സംഭവത്തില്‍ തടമ്പാട്ടുത്താഴം സ്വദേശി വൈശാഖനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയറില്‍നിന്ന് നിലത്തിറക്കിയശേഷവും ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് ജീവിക്കുന്നതിനിടെയാണ് ഭാര്യാ സഹോദരിയുമായി ഇയാള്‍ കെണിയില്‍ വീഴ്ത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ യുവതിയുമായി പ്രതി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതി ഒഴിഞ്ഞുമാറി. ഇതിനു പിന്നാലെ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത്.

‘വീട്ടുകാരറിഞ്ഞാല്‍ പ്രശ്‌നമാണ്. ഒരുമിച്ച് മുമ്പോട്ട് പോകാന്‍ പറ്റില്ല. ഒന്നിച്ച് ജീവിക്കാനാകില്ലെങ്കില്‍ ഒന്നിച്ച് മരിക്കാം’ എന്ന് പറഞ്ഞാണ് യുവതിയെ ഇയാളുടെതന്നെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പില്‍ എത്തിച്ചത്. രണ്ട് കുരുക്കുകളുണ്ടാക്കി, ആദ്യം യുവതിയുടെ കഴുത്തില്‍ കയറിട്ടു. തുടര്‍ന്ന് യുവതി കയറിനിന്ന സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.

തൂങ്ങിക്കിടന്ന സമയത്തും കെട്ടഴിച്ച് നിലത്ത് കിടത്തിയശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് പ്രതി ഭാര്യയെ ഫോണില്‍ വിളിച്ചുവരുത്തി സഹോദരി ആത്മഹത്യ ചെയ്തതായി അറിയിക്കുകയായിരുന്നു. പ്രതിയും ഭാര്യയും ചേര്‍ന്നാണ് ഇയാളുടെ കാറില്‍ത്തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതെല്ലാം സിസിടിവിയില്‍ പതിഞ്ഞിരുന്നു.