19
Feb 2026
Thu
19 Feb 2026 Thu
director shamsudheen

കൊച്ചി: സംവിധായകന്‍ ഷംസുദ്ദീന്റെ അറസ്റ്റില്‍ പൊലീസിന്റെ അമിതാവേശത്തിനെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം. രാത്രി വാതില്‍ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു. എല്ലാ കേസിലും ഇതുപോലെ തന്നെ ആണോ പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത മറ്റ് കേസുകളിലെ പ്രതികളെയും ഇങ്ങനെ പിടികൂടാറുണ്ടോയെന്നും കോടതി ചോദിച്ചു. ഹില്‍പാലസ് എസ്എച്ച്ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും തൃപ്പുണിത്തുറ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മാതാവ് ആന്‍ സരിഗ ആന്റണിയുടെ പരാതിയിലാണ് ഇന്നലെ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തത്. അഭിലാഷം എന്ന സിനിമക്ക് 2.25 കോടി രൂപ ചെലവാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി. എന്നാല്‍, ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറില്‍ പറഞ്ഞ തുകയേക്കാള്‍ കൂടി. അനാവശ്യമായ കാലതാമസമുണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയര്‍ന്നുവെന്ന് നിര്‍മാതാവിന്റെ പരാതിയില്‍ പറയുന്നു.

ALSO READ: ‘ലിംഗപ്രവേശനം ഇല്ലാത്ത സ്ഖലനം ബലാത്സംഗമല്ല’: ഛത്തീസ്ഗഡ് ഹൈക്കോടതി

ഷംസുദ്ദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ കൂടി കേസില്‍ പ്രതികളാണ്. നിലവില്‍ സംവിധായകനല്ലാതെ മറ്റുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിര്‍മാതാവും സാങ്കേതിക വിദഗ്ധരും തമ്മില്‍ പ്രതിഫലം ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായതായും ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ഛായാഗ്രാഹകന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാവ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് അസോസിയേഷന്‍ വിഷയം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.