കൊച്ചി: ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചിപ്പിച്ച് ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും. ഒരു ദേശീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
‘പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാന്‍ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്’ എന്‍എം ബാദുഷ ന്യൂസ് 18 കേരളത്തോട് പറഞ്ഞു. ബിജെപിയാണെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുറച്ച് സമയം വേണം, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു മറുപടി.
ALSO READ: തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍; ഡിഎംകെയുമായി കൈകോര്‍ത്ത് വിജയ കാന്തിന്റെ പാര്‍ട്ടി
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന എന്‍എം ബാദുഷ നേരത്തെ പ്രാദേശിക തലത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും ബാദുഷ പറഞ്ഞു.
മുപ്പതോളം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക
സംസ്ഥാന ബിജെപിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ബാദുല്‍ ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മുപ്പതോളം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക തയ്യാറായിട്ടുണ്ട്. പ്രധാനനേതാക്കളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തിരുവനന്തപുരത്തുചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയും ചര്‍ച്ചചെയ്തു. ഇത് കേന്ദ്രത്തിന് കൈമാറും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്താകും മത്സരിക്കുക. ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേര് അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉയര്‍ന്നത്. പാലക്കാട്, വട്ടിയൂര്‍ക്കാവ്, ഹരിപ്പാട്, കായംകുളം, അരൂര്‍ എന്നിവിടങ്ങളിലാണ് ശോഭയുടെ പേര് ചര്‍ച്ചയായത്. പാലക്കാട്, കായംകുളം എന്നിവിടങ്ങളിലൊരിടത്ത് ശോഭ സുരേന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത.
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ സഹോദരി പത്മജാ വേണുഗോപാലിനെ രംഗത്തിറക്കിയേക്കും. 90 സീറ്റില്‍ ബിജെപിയും അന്‍പതിടത്ത് ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും മത്സരിക്കാനാണ് പ്രാഥമിക ധാരണ. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ സഹോദരി പത്മജാ വേണുഗോപാലിനെ രംഗത്തിറക്കാനു ആലോചനയുണ്ട്. കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും ആറന്മുളയില്‍ കുമ്മനം രാജശേഖരനും മത്സരിക്കും.





