പ്രണയബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ 17കാരി ജീവനൊടുക്കി. ആണ്‍സുഹൃത്തിനെ പോലീസ് പിടികൂടി. പത്തനംതിട്ട തിരുവല്ല കാവുംഭാഗം സ്വദേശിനിയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അപര്‍ണ രമേശ് ആണ് മരിച്ചത്.
|
മോഡല്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വായ്പൂര്‍ സ്വദേശി ജവാദു(21)മായി തര്‍ക്കമുണ്ടായിരുന്നു. ഇതോടെ യുവാവ് പെണ്‍കുട്ടിക്ക് വാങ്ങിനല്‍കിയിരുന്ന മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. പെണ്‍കുട്ടിയുടെ സഹോദരന് വാങ്ങി നല്‍കിയിരുന്ന മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെന്നും ജവാദ് ആവശ്യപ്പെടുകയുണ്ടായി.
തുടര്‍ന്ന് വീട്ടിലേക്ക് പോയ അപര്‍ണ സഹോദരന്റെ ഫോണില്‍ നിന്ന് ജവാദിനെ വിളിച്ച് താന്‍ മരിക്കാന്‍ പോവുകയാണെന്നറിയിച്ചു.
ഇതോടെ ജവാദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തൂങ്ങിനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.




