22
Feb 2026
Sun
22 Feb 2026 Sun
KOCHI METRO PILLAR CAT RESCUE success

Cat trapped in Kochi Metro Pillar കലൂരില്‍ മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സും അനിമല്‍ റെസ്‌ക്യൂ ടീം സംഘമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 11 മണിക്ക് മെട്രോ സര്‍വീസ് അവസാനിച്ച ശേഷമാണ് പൂച്ചയെ രക്ഷിച്ചത്. രാത്രി 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. പൂച്ചയ്ക്കുള്ള കൂട് തൂണിനു മുകളിലെത്തിച്ചു. അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 1.20നു പൂച്ചയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.

കലൂര്‍ സ്റ്റേഡിയത്തിനു സമീപം 556ാം നമ്പര്‍ മെട്രോ തൂണിനു മുകളില്‍ പൂച്ച ഇരിക്കുന്നത് ഒരാഴ്ച മുന്‍പാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11.30നാണു രക്ഷാദൗത്യം തുടങ്ങിയത്.

ALSO READ: കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്

രക്ഷാപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലെത്തിയെങ്കിലും ഭയന്നുപോയ പൂച്ച ഗര്‍ഡറിലെ ചെറിയ വിടവുകള്‍ക്കുള്ളിലേക്ക് ഒളിച്ചത് വെല്ലുവിളിയായി. ക്രെയിന്‍ തകരാറിലായതും, നഗരത്തിലെ വലിയ ഗതാഗതക്കുരുക്കും, മെട്രോ ലൈനിലെ വൈദ്യുതി ബന്ധവും ദൗത്യം ദുഷ്‌കരമാക്കി. പിന്നീട് മെട്രോ സര്‍വീസ് അവസാനിച്ചതിന് ശേഷം വൈദ്യുതി വിച്ഛേദിച്ചാണ് പൂച്ചയെ രക്ഷിച്ചത്.

KOCHI METRO PILLAR CAT RESCUE

പൂച്ചയെ രക്ഷിക്കാനായി സ്ഥാപിച്ച കൂട്ടിലേക്ക് പൂച്ച എത്തിയോടെയാണ് രക്ഷിക്കാനായത്. പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. ഭക്ഷണമൊന്നും കഴിക്കാത്തതിനാല്‍ പൂച്ച വളരെ അവശനായ നിലയിലാണ്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ലൈവ് സംപ്രേക്ഷണത്തിലൂടെ താരമായ പൂച്ചയ്ക്കു നാട്ടുകാര്‍ പേരിട്ടു ‘സുഭാഷ്’. ഗുണാ കേവിന്റെ ആഴങ്ങളില്‍നിന്നു ജീവിതത്തിലേക്കു കൂട്ടുകാര്‍ വടമിട്ടു പിടിച്ചു കയറ്റിയ ‘മഞ്ഞുമ്മല്‍ ബോയ്’ സുഭാഷിന്റെ പേരാണു ഉയരത്തില്‍ കുടുങ്ങിയ പൂച്ചയ്ക്കു നല്‍കിയത്.

പൂച്ചയെ ജീവനോടെ താഴെയെത്തിച്ചപ്പോള്‍ തടിച്ചുകൂടിയ ജനങ്ങള്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.