മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റച്ചടങ്ങ് നീട്ടിവച്ചു. ഈ മാസം 25ന് നടത്താനാന്‍ നിശ്ചയിച്ച പരിപാട് മാര്‍ച്ച് ഒന്നിലേക്കാണ് മാറ്റിയിരിക്കുന്നത്.
|
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കല്‍പ്പറ്റ ടൗണിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ആകെ ഉണ്ടാവുക.
1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗണ്‍ഷിപ്പിലുണ്ടാവുക. നിലവില്‍ ഒറ്റനില വീടുകളാണ് നിര്‍മിക്കുന്നതെങ്കിലും ഭാവിയില്‍ മുകളിലേക്ക് പടുത്തുയര്‍ത്താനുള്ള സൗകര്യമുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





