01
Mar 2026
Sun
യുഎസ്-ഇസ്രായേല്‍ സംയുക്താക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കി ഇറാന്‍. പ്രസിഡന്റും ജുഡീഷ്യറി മേധാവിയും ഗാര്‍ഡിയന്‍ കൗണ്‍സിലിലെ നിയമജ്ഞരില്‍ ഒരാളുമാണ് സമിതി അംഗങ്ങള്‍. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെയും ഈ സമിതിയായിരിക്കും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക.
|
1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിച്ചിരുന്ന അലി ഖാംനഇ രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തില്‍ മുഖ്യപങ്കുവഹിച്ച നേതാക്കളിലൊരാളാണ്. 1979ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം ഇറാന്റെ ചരിത്രത്തിലെ രണ്ടാമത്തെ നേതൃമാറ്റമാണ് സംഭവിക്കുന്നത്.
ഇറാന്റെ ഭരണഘടന പ്രകാരം, രാഷ്ട്ര വിദഗ്ധരുടെ കൂടിക്കാഴ്ചയിലൂടെ മാത്രമേ രാജ്യത്തെ പരമോന്നത നേതാവിനെ നിയമിക്കാനാകുകയുള്ളൂ. ഈ വിദഗ്ധ സമിതിയില്‍ 88 അംഗങ്ങളാണുണ്ടാകുക.





