നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും പുനരാംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്.
|
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദബിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേഴ്‌സ് വിമാനമാണ് കൊച്ചിയിലെത്തിയത്.
കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. കണ്ണൂരില്‍ നിന്നും 7.05 ന് പുറപ്പെടേണ്ട അബുദാബി, 8.50 ന് പുറപ്പെടേണ്ട ദുബൈ എയര്‍ ഇന്ത്യ വിമാനങ്ങളും 9.35 ന് പുറപ്പെടേണ്ട അബുദാബി ഇന്‍ഡിഗോ എന്നിങ്ങനെ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്. കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.
അതിനിടെ, യുദ്ധത്തെ തുടര്‍ന്ന് കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബം ഇന്ന് കൊച്ചിയില്‍ എത്തും. രാവിലെ 8.30 ഒടെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തുന്നത്. കൊളംബോയില്‍ നിന്നും ഇവരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
യുഎഇയിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ എല്ലാം ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കിയാകും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.
ഒമാനില്‍ നിന്നും സര്‍വീസ്
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഒമാനില്‍ നിന്നും സര്‍വീസ്. അബുദാബിയില്‍ നിന്നും മുംബൈയിലേക്കും കറാച്ചിയിലേക്കുമുള്ള പ്രത്യേക വിമാനങ്ങള്‍ പുറപ്പെട്ടു
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്‍ഡിഗോ ഇന്ന് ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും. എക്സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
‘സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിലുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, മാര്‍ച്ച് 3-ന് ജിദ്ദയില്‍ നിന്ന് നാല് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തും.
മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ഞങ്ങളുടെ വിമാനങ്ങളില്‍ ഇതിനകം ബുക്ക് ചെയ്തിട്ടുള്ളതും നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിയാത്തതുമായ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ഈ വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.’ ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.



