04
Mar 2026
Wed
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സന്ദര്‍ശക വിസകളുടെ കാലാവധി ഒരു മാസം കൂടി നീട്ടി കുവൈത്ത്. നാടുകളില്‍ പോയവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങിവരാന്‍ മൂന്നുമാസത്തെ കാലാവധിയും അനുവദിച്ചിട്ടുണ്ട്.
|
യുദ്ധസാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതടക്കമുള്ള പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് സന്ദര്‍ശക വിസാ കാലാവധി നീട്ടി നല്‍കിയത്. അവധിക്ക് നാട്ടിലെത്തുകയും തിരിച്ചുപോക്കില്‍ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന പ്രവാസികള്‍ക്കും തീരുമാനം ഏറെ ആശ്വാസം പകരുന്നതാണ്.



