മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി തറക്കല്ലിട്ട കോണ്‍ഗ്രസിന്റെ ടൗണ്‍ഷിപ്പില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പണികള്‍ ആരംഭിച്ചില്ല. ദുരിതത്തിലാണ്ട ഒരു നാടിനെ രക്ഷിക്കാന്‍ കൊടുത്ത ഉറപ്പ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. കഴിഞ്ഞ മാസം 26നായിരുന്നു തറക്കല്ലിടല്‍.
|
ഉദ്ഘാടന സമയത്ത് വെള്ളം കുടിക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഇപ്പോഴും അവിടെ തന്നെ കിടപ്പുണ്ട്. കഴിഞ്ഞ ഫെബ്രുവരി 26 നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് ടൗണ്‍ഷിപ്പിനു തറക്കല്ലിട്ടത്. എന്നാല്‍, അതിന് ശേഷം ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
ഉദ്ഘാടനത്തിനായി സ്ഥാപിച്ച ശിലാഫലകം തൊട്ടടുത്ത കെട്ടിടത്തില്‍ ചാരി വെച്ചിരിക്കുന്നു. അതുമാത്രമാണ് പദ്ധതിയുടെ സാക്ഷിയായി ഇവിടെ ഉള്ളത്.
ചടങ്ങില്‍ പങ്കെടുത്തവര്‍ വെള്ളം കുടിച്ച പ്ലാസ്റ്റിക് കുപ്പികള്‍ പോലും അവിടെനിന്ന് മാറ്റിയിട്ടില്ല. അന്നിട്ടിരുന്ന പന്തല്‍ അഴിച്ചുമാറ്റി. ശിലാഫലകം സുരക്ഷിതമായി ചാരി വെച്ചു. പണികള്‍ എന്ന് ആരംഭിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. അതേസമയം ടൗണ്‍ഷിപ്പിന്റെ ലേ ഔട്ട് ആയിട്ടില്ലെന്നും തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് പറഞ്ഞു.





