24
Mar 2026
Fri
24 Mar 2026 Fri
Civil Service exam result announced

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജസ്ഥാന്‍ സ്വദേശി അനുജ് അഗ്‌നിഹോത്രി ഒന്നാം റാങ്ക് നേടി. രാജേശ്വരി സുവേയ്ക്കാണ് രണ്ടാം റാങ്ക്. ആകാന്‍ഷ് ദുല്‍, രാഘവ് ജുന്‍ജുന്‍വാല, ഇഷാന്‍ ഭട്‌നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്ക് നേടി മലയാളികളില്‍ ഒന്നാമതെത്തി. ജന്മനാ കാഴ്ചാപരിമിതിയുള്ള കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി.

കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയില്‍ ഫലം പരിശോധിക്കാന്‍ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ആഗസ്ത്് 22 മുതല്‍ ഓഗസ്റ്റ് 31 വരെ മെയിന്‍ പരീക്ഷ നടന്നു. അവസാന ഘട്ടമായ അഭിമുഖം ഈ വര്‍ഷം ഫെബ്രുവരി 27നാണ് അവസാനിച്ചത്.

ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് ജേതാക്കളെ നിയമിക്കുക. 958 പേരാണ് ആകെ ഇത്തവണ സിവില്‍ സര്‍വീസിന് പരീക്ഷയില്‍ വിജയിച്ച് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

ALSO READ: ഇറാന്റെ പുതിയ സൈനിക തലവന്‍ അഹമ്മദ് വാഹിദി: മരണനിഴലിലെ പദവിയിലെത്തുന്നത് യുദ്ധ തന്ത്രങ്ങളിലെ മാസ്റ്റര്‍ ബ്രെയിന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക