09
Mar 2026
Sun
09 Mar 2026 Sun
Air India allows passengers to rebook from any UAE airport to India without extra charges

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ സര്‍വീസുകള്‍ റദ്ദായതു മൂലം യുഎഇയില്‍ യാത്ര പ്രതിസന്ധിയിലായവര്‍ക്ക് അധികചാര്‍ജുകളില്ലാതെ തന്നെ യുഎഇയിലെ ഏതു വിമാനത്താവളങ്ങളില്‍ നിന്നും അധിക ചാര്‍ജുകളില്ലാതെ തന്നെ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാമെന്ന് എയര്‍ഇന്ത്യ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍ത്തിവച്ച സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ അറിയിപ്പുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം അമ്പതോളം സര്‍വീസുകളാണ് എയര്‍ഇന്ത്യ ഗള്‍ഫ് മേഖലയില്‍ നിന്ന് നടത്തിയത്. ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ, ഒമാനിലെ മസ്‌ക്കത്ത് എന്നിവിടങ്ങളില്‍ ഇന്ന് മുന്‍കൂട്ടി നിശ്ചയിക്കാത്ത നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
അതേസമയം ബഹ്‌റയ്ന്‍, ദമ്മാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ മാര്‍ച്ച് 13ന് ശേഷമേ പൂര്‍വസ്ഥിതിയിലാവൂ എന്നാണ് റിപോര്‍ട്ടുകള്‍.

ALSO READ: ബിഹാറില്‍ നോമ്പുകാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചു