09
Mar 2026
Mon
09 Mar 2026 Mon
teacher lost life in students prank

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രാങ്ക് അധ്യാപകന്റെ ജീവനെടുത്തു. യുഎസിലെ ജോര്‍ജിയയിലാണ് സംഭവം. 40കാരനായ ജെസന്‍ ഹൂഗ്‌സ് ആണ് മരിച്ചത്. സംഭവത്തില്‍ 18കാരായ അഞ്ചുവിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാത്രിയില്‍ ജേസന്റെ വീട്ടുമുറ്റത്തെ മരങ്ങളിലെ ടോയ്‌ലറ്റ് പേപ്പറുകള്‍ തൂക്കുകയായിരുന്നു. ഇതോടെ ജേസന്‍ വീടിനു പുറത്തിറങ്ങുകയും വിദ്യാര്‍ഥികളുടെ പിന്നാലെ ഓടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജേസന്‍ കാലുതെറ്റി റോഡില്‍ വീഴുകയും വിദ്യാര്‍ഥികളുടെ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.

ജേസനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിദ്യാര്‍ഥികളായ ജേഡന്‍ റയാന്‍ വാലസ്, ഇലിജ ടേറ്റ് ഓവന്‍സ്, ഐഡന്‍സ് ഹക്‌സ്, അന കാതറിന്‍ ലൂക്, അരിയാന ക്രൂസ് എന്നിവരെ അറസ്റ്റ് ചെയ്തു. വാലസ് ആണ് വാഹനമോടിച്ചിരുന്നത്.

കണക്ക് അധ്യാപകനായിരുന്നു ജേസന്‍. അദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്.

ALSO READ: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇ; വെല്ലുവിളിയുമായി ട്രംപ്, യുദ്ധം പത്താം ദിവസത്തിലേക്ക്