10
Mar 2026
Tue
10 Mar 2026 Tue
Iran destroys 10 US radars in region, says it will decide when war ends

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുഎസ് സ്ഥാപിച്ചിരുന്ന 10 നൂതന റഡാറുകള്‍ തകര്‍ത്തതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴാണ് ഇറാന്‍ ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നഈനി ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധം അവസാനിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം തള്ളിയ ഐആര്‍ജിഎസ് വക്താവ് യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി. നിങ്ങളുടെ ആയുധശേഖരം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ യുദ്ധത്തില്‍ നിന്ന് ഒഴിവായി മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് ഈ സത്യം അമേരിക്കന്‍ ജനങ്ങളോടു പറയാത്തതെന്നും യുഎസ് സര്‍ക്കാരിനോട് ആരാഞ്ഞു.
പേര്‍ഷ്യന്‍ ഗള്‍ഫിലെ യുഎസ് സൈനിക സംവിധാനങ്ങളെല്ലാം തകര്‍ക്കപ്പെട്ടുവെന്ന് അമേരിക്കന്‍ ജനത അറിയുന്നത് ട്രംപ് ഇഷ്ടപ്പെടുകയില്ല. എറാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പത്തോളം അത്യാധുനിക യുഎസ് റഡാര്‍ സംവിധാനങ്ങളും വന്‍തോതില്‍ വിലപിടിപ്പുള്ള അനേകം ഡ്രോണുകളഉം തകര്‍ത്തുവെന്നും ബ്രിഗേഡിയര്‍ ജനറല്‍ നഈനി കൂട്ടിച്ചേര്‍ത്തു.

കടുത്ത ആക്രമണമാണ് ഇറാന്‍ നിലവില്‍ ഇസ്രായേലിനു നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ള നേതാക്കളെയും കൊച്ചുകുട്ടികള്‍ അടക്കം ആയിരത്തിലേറെ പേരെ കൊന്ന ഇസ്രായേല്‍-യുഎസ് ആക്രമണത്തെ ഇറാന്‍ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നാണ് മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ച ഇറാന്‍ മേഖലയില്‍ നിന്ന് ഒരു ലിറ്റര്‍ എണ്ണ പോലും കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ അടക്കം എണ്ണ, പ്രകൃതി വാതക പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസിന്റെ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം തുടരുന്ന ഇറാന്‍ നിലവില്‍ 1000 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിസൈലുകളാണ് ഇസ്രായേലിനു നേരെ അയച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.

ALSO READ: ടി20 ലോകകപ്പ് ജേതാക്കള്‍ക്ക് റെക്കോഡ് സമ്മാനത്തുകയുമായി ബിസിസിഐ