യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം 11ാം ദിവസവും നടക്കുന്നതിനിടെ ഡ്രോണാക്രമണത്തില്‍ അബൂദബിയിലെ റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
|
മിസൈല്‍ ആക്രമണ ഭീഷണികള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിരോധിക്കുന്നുണ്ടെന്നും ജനങ്ങള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും നാഷനല്‍ എമര്‍ജന്‍സ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെട്ടു. യുഎഇയിലെ യുഎസ് സൈനികതാവളങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ 11ാം ദിവസവും ഇറാന്‍ ആക്രമണം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ 10 അത്യാധുനിക റഡാറുകള്‍ തകര്‍ത്തതായി ഇറാന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.
Related
Latest News
Trending
ഡ്രോണാക്രമണത്തില്‍ അബൂദബിയില്‍ തീപിടിത്തം
- 10-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



